സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

``ഇനി അടിയുടെ ഇടിയുടെ പൊടി പൂരം''

വിമന്‍ പോയിന്റ് ടീം

സൂക്ഷിച്ചോ! ഇനി ടെക്കി സ്‌ത്രികളുടെ കയ്യില്‍നി്ന്നും ഇടിവാങ്ങാതെ. ടെക്‌നോപാര്‍ക്കിലെ സ്‌ത്രീശാക്തീകരണ സംഘടനയായ എംപവര്‍മെന്റ്‌ വിമന്‍ ഇന്‍ ഐടി (ഇവിറ്റ്‌) എ സംഘടന കേരള പോലീസിന്റെ സഹായത്തോടെ ടെക്കി വനിതകള്‍ക്ക്‌ സ്വയം സുരക്ഷാപരിശീലനം നല്‍കുന്ന പരിപാടി ടെക്‌നോപാര്‍ക്കിനുള്ളില്‍ ആരംഭിച്ചു. സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും ഒന്ന് സൂക്ഷിക്കുന്നത്‌ നന്നായിരിക്കും! മര്യാദയുടെ ഭാഷയില്‍ ശല്യക്കാരോട്‌ പറഞ്ഞിട്ടും ഉപദ്രവിച്ചാല്‍ പി ന്നെവിധംമാറും. ഇ്ന്നാ പിടിച്ചോ! നെഞ്ചിന്‍ കൂട്ടിലൊരു കുത്ത്‌. പിന്നെപച്ചവെള്ളം ഇറങ്ങില്ല. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞിറങ്ങുന്ന സ്‌ത്രീകളുടെ ബാഗോ മൊബൈല്‍ ഫോണോ പിടിച്ചുവാങ്ങിക്കാന്‍ ശ്രമിച്ചാല്‍ അവരെയും അടിച്ചു വീഴ്‌ത്തുതിനുള്ള പരിശീലന പരിപാടിയും ഇവിറ്റ്‌ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. സ്ഥിരമായി മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്ന ഭര്‍ത്താക്കന്മാരെയും സ്‌ത്രീകളെ അസഭ്യം പറയുന്ന പുരുഷന്മാരെയും തങ്ങളുടെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്‌പര്‍ശിക്കുന്നവരെയും അടിച്ചു നിരത്താനുള്ള പരിശീലനം വനിതകള്‍ക്കു ലഭ്യമാകും. അതിനാല്‍ ഇനി കളി വേണ്ട! കൂമ്പുവാടും കേട്ടൊ!


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും