സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വാട്‌സ്ആപ്പിലൂടെ വിവാഹമോചനം നടത്തിയതിനെതിരെ രണ്ട് മുസ്‌ലിം വനിതകള്‍

വിമെന്‍പോയിന്‍റ് ടീം

വാട്‌സ്ആപ്പിലൂടെ വിവാഹമോചനം നടത്തിയ ഭര്‍ത്താക്കന്മാരുടെ നടപടിയ്‌ക്കെതിരെ ഹൈദരാബാദ് സ്വദേശികളായ രണ്ട് മുസ്‌ലിം വനിതകള്‍. ഇസ്‌ലാമിക് നിയമപ്രകാരം ഇത് നിലനില്‍ക്കില്ലെന്നു പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയത്. ഹൈദരാബാദ് സ്വദേശികളായ ഹീന ഫാത്തിമ, ബഹ്‌റൈന്‍ നൂര്‍ എന്നിവരാണ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

‘എല്ലാദിവസവും അദ്ദേഹം കുട്ടികളെ കാണണമെന്നും അവരെന്ത് ചെയ്യുകയാണെന്നും ചോദിക്കും. പെട്ടെന്ന് അദ്ദേഹം തലാഖ് ചൊല്ലി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം എന്നോട് പറയണം. എന്താണ് എന്റെ പ്രശ്‌നമെന്ന്.’ സെയ്ദ് ഫയാസുദ്ദീന്‍ ആറുമാസം മുമ്പ് തലാഖ് ചൊല്ലി ഉപേക്ഷിച്ച ഫാത്തിമ ചോദിക്കുന്നു. രണ്ടു പെണ്‍കുട്ടികളുടെ അമ്മകൂടിയായ ഫാത്തിമയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കുകയായിരുന്നു. സെയ്ദ് ഫയാസുദ്ദീന്‍ സഹോദരന്‍ ഉസ്മാന്‍ ഖുറൈഷിയാണ് ബഹ്‌റൈന്‍ നൂറിനെ വിവാഹം ചെയ്തത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് യു.എസിലേക്കു പോയ ഖുറൈഷി ഫെബ്രുവരി ആദ്യം വാട്‌സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലി നൂറിനെ ഉപേക്ഷിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും