സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയെ വിദേശത്ത് ചികില്‍സയ്ക്ക് കൊണ്ടുപോവാനുള്ള ശ്രമം തടയപ്പെട്ടുഃ പനീര്‍ശെല്‍വം

വിമെന്‍പോയിന്‍റ് ടീം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തടയപ്പെട്ടുവെന്ന് ഒ പനീര്‍ശെല്‍വം. താനടക്കം മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതം മൂളിയിട്ടും ജയലളിതയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ശശികലയും സംഘവും വിലക്കിയെന്നാണ് ഒപിഎസിന്റെ ആരോപണം. 

അമ്മക്ക് നല്‍കിയ ചികില്‍സയെ കുറിച്ചും കാര്യങ്ങളെ കുറിച്ചും ഡോക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനുമെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്നും പനീര്‍ശെല്‍വം പറഞ്ഞു.
പളനിസ്വാമിയെ മുന്‍നിര്‍ത്തി ഭരിക്കുന്ന ശശികലയുടെ തമിഴ്‌നാട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കത്തിലാണ് പനീര്‍ശെല്‍വവും ഒപ്പമുള്ളവരും. ജയലളിതയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും തമിഴ്‌നാട് സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഒപിഎസ് ക്യാമ്പ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും