സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളെ പരിശോധിക്കണം

വിമെന്‍പോയിന്‍റ് ടീം

യു.പിയിലെ അവസാന ഘട്ട വോട്ടെടുപ്പില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനായി എത്തുന്ന എല്ലാ സ്ത്രീകളേയും പരിശോധിക്കണമെന്ന് ബി.ജെ.പി.ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണെന്നും അതുകൊണ്ട് തന്നെ കള്ളവോട്ടിനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ബി.ജെ.പി പറഞ്ഞത്. 

അതേസമയം ബി.ജെ.പിയുടെ ഈ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ് ലീം സംഘനടകള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഇത്തരമൊരു ആവശ്യം മുസ്‌ലീം സമൂഹത്തെ അപമാനിക്കുന്നതാണെന്നും ഇതുവഴി രാഷ്ട്രീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും ഇവര്‍ പ്രതികരിച്ചിരുന്നു. ഇതുവരെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സമാധാനപരമായാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആറാം ഘട്ട വോട്ടെടുപ്പും ഏഴാം ഘട്ട വോട്ടെടുപ്പും നടക്കുന്നതിന് മുന്‍പായി ഇത്തരമൊരു ആവശ്യവുമായി ബി.ജെ.പി എത്തിയത് മതധ്രുവീകരണം ലക്ഷ്യം വെച്ച് മാത്രമാണെന്നും മഹിള മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷെയ്‌സ്ത അംബര്‍ പറഞ്ഞു. ബി.ജെ.പിയുടെ രോഗാതുരമായ മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇവര്‍ പ്രതികരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും