സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കരുത്

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ. പരസ്‍പരം കുറ്റപ്പെടുത്തിയും പഴിചാരിയും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്തീകള്‍ക്കതിരെയുള്ള അതിക്രമങ്ങള്‍ മുതലെടുക്കുകയാണ്. സ്‍ത്രീകളുടെ പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിക്കുന്നില്ലെന്ന് മാര്‍ഗരറ്റ് ആല്‍വ കുറ്റപ്പെടുത്തി.

സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും രാഷ്ട്രീയമില്ലാതെതന്നെ പരിഗണിക്കേണ്ട വിഷങ്ങളാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എതിരെ നടക്കുന്ന പീഡനങ്ങളില്‍ ഒരു വ്യക്തിയോ കുടുംബമോ മാത്രമല്ല സമൂഹം ഒന്നടങ്കം ഉത്തരവാദിയാണ്. ബലാല്‍സംഗങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കി ശിക്ഷ കൂടുതല്‍ കര്‍ശനമാക്കണം. ഇതിനെ ഒരു സാധാരണ സംഭവമായി കാണാന്‍ ശ്രമിക്കരുത്.

ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ പിന്തുണച്ചിട്ടും വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ മടിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അനുകൂലിച്ചിട്ടും വനിതാ സംവരണ ബില്‍ പാസാക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകത്തത് എന്തുകൊണ്ടാണ്? ഒറ്റ ദിവസം കൊണ്ട് തീര്‍പ്പാക്കാവുന്നതല്ലേയുള്ളൂ. പൊലീസിലും നീതിന്യായ വിഭാഗത്തിലും കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.

വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ കേരളാ മാനേജ്‍മെന്റ് അസോസിയേഷന്‍ നടത്തിയ സ്ത്രീ ശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയായിരുന്നു മാര്‍ഗരറ്റ് ആല്‍വ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും