സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൈബര്‍ സെല്ലിന് പരാതിയുമായി മുന്തിരിവളളികളുടെ നിര്‍മ്മാതാവ്

വിമെന്‍പോയിന്‍റ് ടീം

മോഹന്‍ലാല്‍ ആരാധകരെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെന്നും അവകാശപ്പെടുന്നവര്‍ ഫേസ്ബുക്കിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്യുന്നതിനെതിരെ മുന്തിരിവള്ളികളുടെ നിര്‍മ്മാതാവ് സൈബര്‍ സെല്ലിനെ സമീപിക്കുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയെ അപകീര്‍ത്തിപ്പെടുത്തിയും വനിതാ നിര്‍മ്മാതാവ് എന്ന നിലയില്‍ തന്നെ നിരന്തരം അധിക്ഷേപിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പരാതി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണെന്നും ആരാധക സംഘടനയുടെ ഭാരവാഹികളെന്നും അവകാശപ്പെട്ടാണ് സോഫിയാ പോളിന്റെ ഫേസ്ബുക്ക് പേജിലൂടെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പേജിലൂടെയും ഇവരുടെ അധിക്ഷേപവും അസഭ്യവര്‍ഷവും. സിനിമയുടെ റിലീസിന് ശേഷം വേണ്ടത്ര പ്രമോഷന്‍ ഉണ്ടായില്ലെന്നാണ് ഇവരുടെ പരാതി.
ഫേസ്ബുക്ക് പോലൊരു സാമുഹ്യമാധ്യമത്തില്‍ വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അധിക്ഷേപിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നതിനെതിരെയാണ് പരാതി നല്‍കുന്നതെന്ന്  സൗത്ത് ലൈവിനോട് പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും