സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കാന്‍ പെണ്‍കുട്ടികള്‍ക്കേ കഴിയൂഃ അരുന്ധതി

വിമെന്‍പോയിന്‍റ് ടീം

യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കാന്‍ പെണ്‍കുട്ടികളെ കോണ്ടേ കഴിയൂവെന്ന് അരുന്ധതി. വലത്തേക്ക് നടന്നാല്‍ സെക്രട്ടറിയേറ്റ്, ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ, ആഞ്ഞ് പിടിച്ചാല്‍ രാജ്ഭവന്‍, പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന കാലത്ത് മിനുറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ത്ഥികളെയെങ്കിലും സംഘടിപ്പിച്ച് ഇവിടെയൊക്കെ സമരം നടത്താന്‍ കഴിയുമെന്നത് കൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അരുന്ധതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തകയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുമായ അരുന്ധതി എസ്.എഫ്,ഐ സഹയാത്രികയുമാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതു കൊണ്ട് മറ്റെല്ലാ സംഘടനകളേയും പ്രവര്‍ത്തന സ്വാതന്ത്ര്യം എസ്.എഫ്.ഐ കയ്യൂക്കു കൊണ്ട് തടയുകയാണെന്നും അരുന്ധതി ആരോപിക്കുന്നു. സംഘടനാ നേതൃത്വത്തെ അടിമുടി അഴിച്ചു പണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കി വച്ച ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പുറത്തിടുമെന്നും അങ്ങനെ സംഭവിച്ചാല്‍ എസ്.എഫ്.ഐ കോട്ട തകരുമെന്നും അതിനാല്‍ അവിടെ വിപ്ലവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികള്‍ക്കേ കഴിയൂ എന്നും അവര്‍ പറയുന്നു. - See more at: http://www.doolnews.com/arundathi-fb-post563.html#sthash.CTAgcZmT.dpuf


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും