സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലക്ഷ്‌മി നായരുടെ ബിരുദ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തും

വിമെന്‍പോയിന്‍റ് ടീം

ലോ അക്കാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി‌ നായരുടെ ബിരുദ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേരളസര്‍വകലാശാല തീരുമാനം. ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദം സംബന്ധിച്ച് പ്രത്യേക പരീക്ഷാ സമിതി അന്വേഷിക്കുവാന്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഒരേ സമയം കേരള സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദവും ആന്ധ്രയിലെ സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദവും നേടി എന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് സിന്‍ഡിക്കറ്റ് ഉപസമിതി പ്രത്യേക അന്വേഷണം നടത്തുക.

ലോ അക്കാദമി  അഫിലിയേഷന്‍ റദ്ദാക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ പ്രമേയം സിന്‍ഡിക്കേറ്റ് വോട്ടിനിട്ട് തള്ളി. ആകെ എട്ട് അംഗങ്ങളാണ് അഫിലിയേഷന്‍ റദ്ദാക്കുന്നതിനെ അനുകൂലിച്ചത്. സിപിഐഎം നോമിനികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും  സര്‍ക്കാര്‍ പ്രതിനിധികളും അഫിലിയേഷന്‍ റദ്ദാക്കണമെന്ന പ്രമേയത്തെ എതിര്‍ത്തു. സിപിഐ അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. 

ഭാവി മരുമകള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയ സംഭവം സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.  മാര്‍ക്ക് ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയത്. സിന്‍ഡിക്കറ്റ് യോഗം അവസാനിച്ചതിന് പിന്നാലെ കെഎസ് യു, എഐഎസ്എഫ് എംഎസ്എഫ്പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി ബഹളം വെച്ചു.

ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും നീക്കിയെന്ന് കാണിച്ച് ലോ അക്കാദമി മാനേജ്മെന്റ് രേഖാമൂലം നല്‍കിയ കത്ത് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തിങ്കളാഴ്ച അംഗീകരിച്ചു. പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും