ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് അഞ്ച് വനിത അംഗങ്ങളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയ ദീപ, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖര്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത എന്നിവരാണ് വനിത അംഗങ്ങള്‍. വിവിധ കമ്മിറ്റികളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്കുന്ന ഭരണഘടനാ ഭേദഗതി സമ്മേളനം ഇന്നലെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 25 അംഗ കേന്ദ്രസെക്രട്ടറിയേറ്റില് അഞ്ച് വനിത അംഗങ്ങളെ ഉള്‍പെടുത്തിയത്.