സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

വിമെന്‍പോയിന്‍റ് ടീം

തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാനത്തില്‍നിന്നാണ് അക്കാദമി പിന്‍വാങ്ങിയത്. 

ക്ലാസ് തുടങ്ങിയാല്‍ ഇപ്പോള്‍ സമരത്തിലുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജുമെന്റിന്റെ തീരുമാനം.
എസ്എഫ്‌ഐയുമായുള്ള ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച പൊലീസ് സഹായത്തോടെ ക്ലാസ് നടത്താനായിരുന്നു അക്കാദമിയുടെ നേരത്തെയുള്ള തീരുമാനം. ഇതനുസരിച്ച് പരമാവധി കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള ശ്രമങ്ങള്‍ എസ്എഫ്‌ഐയും നടത്തിയിരുന്നു. ഈ ശ്രമം ഫലിക്കില്ലെന്നായതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം അക്കാദമി എടുത്തത്.

പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിലൂടെ മാനേജുമെന്റ് ഒളിച്ചോടുകയാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജുമെന്റ് നിര്‍ബന്ധിതമായത് തന്നെ സമരവിജയമാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത് വിദ്യാര്‍ത്ഥികളുടെ സമരവിജയമാകുന്നത് എങ്ങനെയെന്ന ചോദ്യമാണ് എസ്എഫ്‌ഐ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഒത്തുതീര്‍പ്പ് അനുസരിച്ച് ക്ലാസ് തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുത്തിരിഞ്ഞിരുന്നു. അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്മിനായരെ കോളെജിന്റെ എല്ലാ ചുമതലകളില്‍നിന്ന മാറ്റുകയും ചെയ്ത സാഹചര്യത്തില്‍ സമരം തുടരേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും