സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും; പനീര്‍ശെല്‍വം രാജിവെച്ചു

വിമെന്‍പോയിന്‍റ് ടീം

എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ചെന്നൈ പോയസ്ഗാര്‍ഡനില്‍ ചേര്‍ന്ന യോഗത്തിലാണ് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ശശികലയുടെ സത്യപ്രതിജ്ഞ 2 ദിവസത്തിനകം ഉണ്ടാകും.

ശശികലയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചിട്ടുണ്ട്. ശശികലയ്ക്ക് മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി പനീര്‍ശെല്‍വം രാജിവെച്ചു. പാര്‍ട്ടി യോഗത്തില്‍ പനീല്‍ശെല്‍വമാണ് ശശികലയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ ശശികലയെ പിന്തുണക്കുകയായിരുന്നു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് അണ്ണാ ഡി.എം.കെ ഔദ്യോഗികമായി ഗവര്‍ണര്‍ക്കും കൈമാറും. നിലവില്‍ അണ്ണാ ഡി.ഐ.കെയുടെ താല്‍കാലിക ജനറല്‍ സെക്രട്ടറിയാണ് ശശികല. അതേ സമയം പനീര്‍ശെല്‍വത്തെ ധനമന്ത്രിയായി നിലനിര്‍ത്തുമെന്നാണ് സൂചന. ശശികല ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുത്തപ്പോള്‍ മുഖ്യമന്ത്രി പദം കൂടി ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എ.മാരും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ഉള്‍പ്പെടെയുള്ള നേതാക്കളുമായിരുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ സമയമാകട്ടെയെന്ന നിലപാടിലായിരുന്നു ശശികല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും