സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തെരുവുകുട്ടികളുടെ കായികമേള: ഇന്ത്യക്കു വിജയം

വിമന്‍ പോയിന്റ് ടീം

തെരുവിൽ നിന്ന് വന്നവളാണ് ഹെപ്സിബ. അവൾ മാത്രമല്ല ഇന്ത്യയിൽ നിന്ന് ബ്രസീലിലെത്തിയ അഞ്ചംഗസംഘം ജനിച്ചതും വളർന്നതും തെരുവിലാണ്. തെരുവുക്കുട്ടികൾക്കായുള്ള കായികമേളയിൽ സാന്നിദ്ധ്യമറിയിക്കണം എന്ന് മാത്രമായിരുന്നു ബ്രസീലിൽ എത്തുംവരെ ഇവരുടെ ആഗ്രഹം. എന്നാൽ അവിടെ നിന്ന് നിരവധി മെഡലുകളുമായി മടങ്ങുമ്പോൾ ഹെപ്സിബയ്ക്കും കൂട്ടർക്കും ഇത് അഭിമാനനിമിഷങ്ങൾ. 
ബ്രസീലിലെ റിയോ ദി ജനീറോയിൽ നടന്ന തെരുവുകുട്ടികളുടെ അന്തർദേശീയ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിലാണ് ഹെപ്സിബ സ്വർണം നേടിയത്. ഗെയിംസിൽ മറ്റ് രണ്ട് മെഡലുകൾ കൂടി ഹെപ്സിബ സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള അശോകും സ്നേഹയും കായികമേളയിൽ മെഡലുകൾ നേടി.
കഷ്ടപ്പാട് നിറഞ്ഞ ബാല്യത്തിൽ നിന്നാണ് ഹെപ്സിബ എന്ന പതിനാറുകാരി ആത്മവിശ്വാസത്തിന്റെ ചിറകേറി ബ്രസീലിൽ എത്തിയത്. ചെന്നൈയിലെ സൈഡൻഹാംസ് റോഡിലായിരുന്നു വിധവയായ അമ്മയ്ക്കൊപ്പം ഹെപ്സിബയുടെ ബാല്യം. ആ വീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതോടെ ചെന്നൈ നഗരസഭ നടത്തുന്ന ഭവനരഹിതർക്കായുള്ള സങ്കേതത്തിലായി താമസം. അവിചാരിതമായാണ് ഹെപ്സിബയ്ക്ക് മുന്നിൽ റിയോയിലേക്കുള്ള വാതിൽ തുറക്കുന്നത്. കരുണാലയ എന്ന സംഘടന ഒരുക്കിയ കായികമത്സരമാണ് ഹെപ്സിബയ്ക്ക് ഇതിനായി വഴിയൊരുക്കിയത്. “കഴിവ് മാത്രം മാനദണ്ഡമായ മത്സരങ്ങളിൽ ഈ പെൺകുട്ടി മാറ്റാരെക്കാളും മുന്നിലായി. അവസാനനിമിഷം വരെ പാസ്പോർട്ട് കിട്ടാതിരുന്നപ്പോൾ ആശങ്കയിലായെങ്കിലും അവൾക്ക് ഈ അന്തർദേശിയ അവസരം നഷ്ടമായില്ല” കരുണാലയയിലെ പോൾ സുന്ദർ സിംഗ് പറയുന്നു. 
ബ്രസീലിലേക്ക് പോകുംമുൻപ് കോച്ച് പ്രഭാകർ സുരേഷിന്റെ കീഴിൽ രണ്ടാഴ്ചയോളം ഹെപ്സിബ പരിശീലനം നടത്തി. ജന്മസിദ്ധമാണ് ഹെപ്സിബയുടെ കഴിവുകളെന്ന് കോച്ച് പറയുന്നു. അന്താരാഷ്ട്ര സംഘടനയായ സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡിന്റെ സഹായവും ഓടിനടന്ന് സംഘടിപ്പിച്ച ലോണും കൊണ്ടാണ് പോൾ സുന്ദർ സിംഗിന്റെ നേതൃത്വത്തിൽ അഞ്ചംഗമത്സരാർത്ഥികൾ റിയോയിലേക്ക് പോയത്.  
ഒന്നരയാഴ്ച ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള തെരുവുകുട്ടികളുമായി ഇടപെട്ടു. ഇങ്ങനെ കിട്ടിയ സൌഹൃദങ്ങളാണ് മത്സരവിജയങ്ങളെക്കാൾ സന്തോഷം തരുന്നതെന്ന് ഹെപ്സിബ


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും