സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അരക്ഷിതത്വത്തെ കുറിച്ച് പഠിക്കാന്‍ വള്‍ണറബിലിറ്റി മാപ്പിംഗ്‌

എസ്. ജയലക്ഷ്മി

കുടുംബശ്രീ സ്‌ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌ത്രീയും സഞ്ചാര സ്വാതന്ത്ര്യവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം സഞ്ചാരവും അതിക്രമങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച പ്രവര്‍ത്തനങ്ങളാണ്‌ ഇതിനോടനുബന്ധിച്ച്‌ ഒരു പ്രദേശത്തെ പ്രധാന ക്ലേശ ഘടകങ്ങളേയും മനുഷ്യരെയും പ്രകൃതിയെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങളെ രേഖപ്പെടുത്തുന്ന ഒരു പഠന പ്രവര്‍ത്തനത്തിന്‌ വള്‍ണറബിലിറ്റി മാപ്പിംഗ്‌ അഥവാ അരക്ഷിതത്വത്തെ കുറിച്ചുള്ള അവസ്ഥ പഠനം എന്ന പേരില്‍ തുടക്കമിടുന്നു. 

ഉദ്ദേശ ലക്ഷ്യങ്ങള്‍ 
1 തദ്ദേശസ്വയംഭരണ പ്രദേശത്തെ വിവിധ മേഖലകളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ കണ്ടെത്തല്‍
2 ഓരോ വ്യക്തിയും, കുടുംബവും, സംഘവും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന്‌ കണ്ടെത്തി അതിജീവിക്കുന്നതിനുള്ള പ്രാപ്‌തി വര്‍ദ്ധിപ്പിക്കാനുള്ള പ്രക്രിയ.
3 പ്രാദേശിക വികസന പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കല്‍
4 ഒരു തദ്ദേശസ്വയംഭരണ പ്രദേശത്തെ പ്രധാന ആവശ്യങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കണ്ടെത്തി പരിഹാരത്തിലേക്ക്‌ നയിക്കുന്ന പ്രക്രിയ
5 അയല്‍ക്കൂട്ട പ്രദേശത്ത്‌ സുരക്ഷ സംവിധാനം ജനപങ്കാളിത്തത്തോടെ നടപ്പാക്കുക
6 പ്രാദേശിക സര്‍ക്കാരിന്റെയും മറ്റ്‌ പ്രാദേശിക സംഘടനകളുടെയും പദ്ധതികളില്‍ ടി ആവശ്യങ്ങളെ ഉള്‍പ്പെടുത്തുക

തെരഞ്ഞെടുക്കപ്പെട്ട 28 തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ (ജില്ലയില്‍ 2 വീതം) ആണ്‌ ആദ്യഘട്ടമായി വള്‍ണറബിലിറ്റി മാപ്പിംഗ്‌ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്‌. അടുത്ത വര്‍ഷങ്ങളില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലേക്കും ഇത്‌ വ്യാപിപ്പിക്കുവാന്‍ താല്‌പര്യപ്പെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരയണത്തോടെയാണ്‌ ഈ പ്രവര്‍ത്തനം നടക്കേണ്ടത്‌.ഇത്  പ്രക്രിയ പ്രാദേശികമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനതലത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ്‌ പേഴ്‌സണ്‍മാര്‍ക്ക്‌ പരിശീലനം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ്സുകളില്‍ മാപ്പിംഗ്‌ നടത്തിയതിനു ശേഷം ഇതിനെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടും ആവശ്യമായ പദ്ധതികളും രുപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ പദ്ധതികള്‍ പ്രാദേശിക സര്‍ക്കാരുകളുടെ 13-ാം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഉതകുന്നവയായിരിക്കും. കുടുംബശ്രീ പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവരുടെ സഹകരണത്തോട്‌ ഇത്‌ നടപ്പിലാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്‌. അയല്‍സഭകളിലേയും, അയല്‍ക്കൂട്ടങ്ങളിലേയും പ്രാഥമിക വിവരശേഖരണം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, സ്‌ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍, ആദിവാസി-തീരദേശ മേഖലകളിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആധാരമാക്കി ആയിരിക്കും ടി പ്രവര്‍ത്തനം നടപ്പിലാക്കുക. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും