സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലക്ഷമി നായര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ശബ്ദരേഖ പുറത്ത്

വിമെന്‍പോയിന്‍റ് ടീം

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷമി നായര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ശബ്ദരേഖ പുറത്ത്. ആരോഗ്യ സ്ഥിതി മോശമായതിന് തുടര്‍ന്ന് ഹാജര്‍ നഷ്ടമായ കുട്ടിയോടാണ് ലക്ഷമി നായര്‍ പരുഷമായി സംസാരിക്കുന്നത്. 

ആരോഗ്യമില്ലെങ്കില്‍ എന്തിനാണ് എല്‍എല്‍ബിക്കു ചേര്‍ന്നത് വല്ല ഡിഗ്രിക്കും പോകാരുന്നില്ലേ, ആരോഗ്യമില്ലെന്ന് കണ്ടിരുന്നെങ്കില്‍ അഡ്മിഷന്‍ തരില്ലായിരുന്നു. അന്ന് തന്റെ തന്ത കേറിയിറങ്ങി ക്ളാസ്മേറ്റാണെന്ന് പറഞ്ഞു നടന്നാണ് അഡ്മിഷന്‍ വാങ്ങിയതെന്നും ഇത് തനിക്ക് എല്ലാ കാലവും കുരിശാണെന്നും ലക്ഷ്മി നായര്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ആരോഗ്യ സ്ഥിതി മോശമാണെന്നു പറഞ്ഞ് യൂണിവേഴ്സിറ്റിയില്‍  റിക്വസ്റ്റ് കൊടുക്ക്. തനിക്ക് 50 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടെങ്കില്‍ കടത്തി  വിടാനുള്ള ഒരു സ്പെഷല്‍ പെര്‍മിഷനും വാങ്ങിക്കോ. അതുകൊണ്ടുവന്നാല്‍ എല്ലാ വര്‍ഷവും കടത്തിവിടാമെന്നും ലക്ഷ്മി നായര്‍ പറയുന്നു.

അതിനിടെ ലോ അക്കാദമിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയോഗിച്ച ഉപസമിതിയുടെ തെളിവെടുപ്പില്‍ പ്രിന്‍സിപ്പലിനും അധികൃതര്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍  നിരവധി പരാതികള്‍ നല്‍കി.വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നുമായി നൂറോളം പരാതികളാണ് ആദ്യദിനം ലഭിച്ചത്.ഇതിനിടെയാണ് ശബ്ദരേഖ ചില ചാനലുകള്‍ പുറത്ത് വിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും