സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമൃതാനന്ദമയി കേരളത്തിലെ ഏറ്റവുംവലിയ മത മാഫിയ

വിമെന്‍പോയിന്‍റ് ടീം

അമൃതാനന്ദമയി കേരളത്തിലെ ഏറ്റവുംവലിയ മതമാഫിയ ആണെന്ന് ആര്‍എസ്എസിന്റെ മുന്‍ ബൗദ്ധിക് പ്രമുഖ് ടിആര്‍ സോമശേഖരന്‍. അമൃതനാനന്ദമയിയേും ബാബാം രാംദേവിനേയും ശ്രീ ശ്രീ രവിശങ്കറിനേയും പോലുള്ള ആള്‍ ദൈവങ്ങള്‍ ആത്മീയ മാഫിയകളാണ്. ബാബാ രാംദേവിനെ പോലുള്ളവര്‍ക്ക് വലിയ അധോലോക സാമ്രാജ്യമുണ്ട്. 

മതമാഫിയകളുടെ സ്വത്തിനെ സംബന്ധിച്ചും കണക്കെടുപ്പ് നടത്തണമെന്നും ആര്‍എസ്എസ് മുഖപത്രം കേസരിയുടെ പത്രാധിപര്‍ കൂടിയായിരുന്ന ടിആര്‍ സോമശേഖരന്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആളെക്കൂട്ടാനും, ഇല്ലാത്ത മഹിമ ഉണ്ടാക്കാനുമാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ശബരിമല സന്ദര്‍ശനം വെച്ചിരിക്കുന്നത്. എല്ലാ ദിവസവും പോകാന്‍ അനുവദിച്ചാല്‍ ഇപ്പോള്‍ പോകുന്നതിന്റെ പകുതി ആള് പോലും ഈ സീസണില്‍ ശബരിമലയില്‍ വരില്ല. പണവും കുറയും. അതിനാലാണ് വര്‍ഷത്തില്‍ എല്ലാ ദിവസവും പ്രവേശനം അനുവദിക്കാത്തത്. ഇല്ലാത്ത വില ശബരിമലയ്ക്ക് ഉണ്ടാക്കുകയാണാണെന്നും ടിആര്‍ സോമശേഖരന്‍ പറഞ്ഞു.
സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരേയും സോമസുന്ദരന്‍ രംഗത്തെത്തി. ദേശീയ തലത്തിലെ ബിജെപി നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാന പ്രസിഡണ്ടിന് രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും