സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതിന് എസ് ഡി പി ഐ വേട്ടയാടുന്നുവെന്ന് യുവതിയുടെ പരാതി

വിമെന്‍പോയിന്‍റ് ടീം

ഇതരമതത്തില്‍ പെട്ട ഇഷ്ടപുരുഷനെ വിവാഹം ചെയ്തതില്‍ എസ് ഡി പി ഐ വേട്ടയാടുന്നുവെന്ന പരാതിയുമായി യുവതി രംഗത്ത്. കൊല്ലം പാലയ്ക്കല്‍ തേവലക്കര സ്വദേശിയായ ജാസ്മി ഇസ്മെയില്‍ ജാസ്മിയാണ് ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിനും വിവാഹം ചെയ്തതിനും തന്നെയും ഭര്‍ത്താവിനെയും പിന്തുടരുകയും ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കാട്ടി ഡിജിപിക്കുള്ള പരാതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഏത് നിമിഷവും താനും താന്‍ സ്നേഹിച്ച് വിവാഹം കഴിച്ച പുരുഷനും കൊല്ലപ്പെട്ടേക്കാമെന്ന ഭയവും ലോകത്തെ അറിയിക്കുകയാണ് ജാസ്മി ഇസ്മെയില്‍ സോഷ്യല്‍ മീഡിയയിലൂടെ. വിവാഹത്തിന്റെ പേരില്‍ തങ്ങളെ വേട്ടയാടുന്നവര്‍ക്ക് പൊലീസും കൂട്ടാണെന്ന് ജാസ്മി ഇസ്മയില്‍ പരാതിയില്‍ പറയുന്നു. ഷംനാദ്, ഷമീര്‍, ഷാനവാസ് എന്നിവരാണ് തന്റെയും ഭര്‍ത്താവിന്റെയും ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഡിജിപിക്കുള്ള പരാതിക്ക് മുമ്പായി വിവാഹചിത്രവും ജാസ്മി ഇസ്‌മെയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''എന്റെ പ്രിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ അന്യ മതത്തില്‍ പെട്ട ഒരു പയ്യനുമായി ഞാന്‍ സ്‌നേഹിക്കുകയോ ,ജീവിക്കുകയോ ചെയ്‌തോട്ടേ ,നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ പുറകില്‍ വരുന്നത് ,നിങ്ങള്‍ക്കു ഞങ്ങളുടെ ജീവന്‍ ആണോ വേണ്ടത്, ഞാനും ഈ ഭുമിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു ,ദയവ് ചെയ്തു എന്നെയോ ഞാന്‍ ഇഷ്ട്ടപ്പെടുന്ന വ്യക്തിയേഹ ഇല്ലാതാക്കന്‍ ശ്രമിക്കരുത് ഇത് എന്റെ ജീവിതമാണ് ഇതില്‍ നിങ്ങള്‍ തല ഇടരുത്''.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും