സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബര്‍ഖ ദത്ത് എന്‍ഡിടിവി വിട്ടു

വിമെന്‍പോയിന്‍റ് ടീം

എന്‍ഡിടിവി തങ്ങളുടെ വെബ്‌സൈറ്റിലൂടെ ബര്‍ഖ രാജി വെക്കുന്ന വാര്‍ത്ത സ്ഥിരീകരിച്ചു. 21 വര്‍ഷം ചാനലിനൊപ്പം നിന്ന് പുതിയ അവസരങ്ങള്‍ തേടി പോകുന്ന ബര്‍ഖക്ക് എല്ലാ ആശംസകളും നേരുന്നതായി ചാനല്‍ വ്യക്തമാക്കി. സ്വന്തമായി മാധ്യമസ്ഥാപനം തുടങ്ങാനും ബര്‍ഖക്ക് പദ്ദതിയുണ്ട്. വാഷിംങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായി ബര്‍ഖ തുടരും.

നേരത്തെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയ ബര്‍ഖ ചാനലുമായുള്ള നീണ്ട നാളത്തെ മുഴുവന്‍ സമയ ബന്ധം അവസാനിപ്പിച്ച ഗ്രൂപ്പ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാറി കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു. എന്‍ഡിടിവിയില്‍ അവര്‍ അവതരിപ്പിച്ചിരുന്ന പരിപാടികള്‍ തുടരുകയും ചെയ്തിരുന്നു.
കാര്‍ഗില്‍ യുദ്ധ മുഖത്ത് നിന്നുള്ള ബര്‍ഖയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബര്‍ഖക്ക് പദ്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ടുജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപെട്ട് പുറത്ത് വന്ന നീര റാഡിയ ടേപ്പില്‍ ബര്‍ഖ ദത്തിനെ കുറിച്ച് പരാമര്‍ശം വന്നത് അവരുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവമായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും