സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രോഹിത് സ്തൂപം സന്ദര്‍ശിക്കാനെത്തിയ രാധിക വെമുലയെ പൊലീസ് അറസ്റ്റ് ചെയ്തു

വിമെന്‍പോയിന്‍റ് ടീം

രോഹിത് വെമുല ദിനമായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് സ്തൂപം സന്ദര്‍ശിക്കാനെത്തിയ അമ്മ രാധിക വെമുലയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത രാധിക വെമുലയെ ഗൗച്ചി പൗളി സ്റ്റേഷനിലേക്ക് മാറ്റി.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അനുസ്മരണയോഗത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളേയും ആംആദ്മി പ്രവര്‍ത്തകരേയും ക്യാംപസില്‍ കയറ്റാതെ പോലീസ് തടഞ്ഞിരുന്നു. ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഇന്ന് ക്യാംപസിനകത്ത് അനുസ്മരണയോഗം സംഘടിപ്പിച്ചിരുന്നു. 'ഷഹാദത്ത് ദിന്‍' ല്‍ (രക്തസാക്ഷി ദിനം) പങ്കെടുക്കാനായി യൂണിവേഴ്‌സിറ്റിയ്ക്കകത്തേക്ക് തള്ളിക്കറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത 18 പേരെ ഗാച്ചിബൗളി പോലീസ്‌റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.

ജോയിന്റ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗത്തില്‍ രോഹിത്തിന്റെ അമ്മ രാധിക വെമുലക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ച ദളിത് യുവാക്കളും യോഗത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും