സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൃഷ എയ്ഡ്സ് ബാധിച്ച് മരിച്ചെന്ന് വ്യാജപ്രചരണം

വിമെന്‍പോയിന്‍റ് ടീം

ജെല്ലിക്കെട്ടിനെ എതിര്‍ത്ത നടി തൃഷയുടെ വ്യാജ മരണ വാര്‍ത്ത ഒരുക്കി പ്രതിഷേധം. തൃഷ മരിച്ചുവെന്ന് പറയുന്ന പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പോസ്റ്ററില്‍ മരണ കാരണം എയ്ഡ്സ് ആണെന്നും പറയുന്നുണ്ട്. തൃഷയുടെ മാതാപിതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയാണ് ജെല്ലിക്കെട്ടിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പെറ്റയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ തൃഷയെ തമിഴ്‌നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും ജെല്ലിക്കെട്ട് അനുകൂലികള്‍ മുഴക്കിയിട്ടുണ്ട്. പ്രതിഷേധത്തിനെ തുടര്‍ന്ന് തൃഷയുടെ പുതിയ ചിത്രമായ ഗര്‍ജനൈയുടെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി തൃഷയും രംഗത്തെത്തി. തന്റെ പേരില്‍ പ്രചരിക്കുന്ന മരണഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം പ്രചരണം കണ്ട് ഞെട്ടിപ്പോയെന്നും അപമാനിതയായെന്നും നടി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ ഇത്തരം മോശമായ ഭാഷ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇവര്‍ മുതലാക്കുകയാണെന്നും തൃഷ പറഞ്ഞു.ഇന്നലെ രാത്രി സുരക്ഷിതമായി തന്നെ വീട്ടിലെത്തിച്ച തമിഴ്നാട്ടിലെ പൊലീസ് അധികാരികള്‍ക്ക് നന്ദി പറയുന്നുവെന്ന് തൃഷ അറിയിച്ചു. ഒരിക്കലും ജെല്ലിക്കെട്ടിനെതിരെ സംസാരിച്ചിട്ടില്ലെന്നും തന്റെ ഭാഗം എന്താണെന്ന് വ്യക്തമാക്കിയ ചിമ്പുവിന് നന്ദിയുണ്ടെന്നും തൃഷ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും