സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യചര്‍ച്ചക്ക് മുന്നില്‍ ഡിംപിളും പ്രിയങ്ക ഗാന്ധിയും

വിമെന്‍പോയിന്‍റ് ടീം

ഭിന്നത മൂലം സമാജ്‌വാദി പാര്‍ട്ടി ആടിയുലയുമ്പോള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി അഖിലേഷ് പക്ഷം. കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവാണ്. കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയാണ് ചര്‍ച്ചയുടെ ചുക്കാന്‍ പിടിക്കുന്നത്. ഔദ്യോഗികമായി കോണ്‍ഗ്രസില്‍ പദവിയൊന്നും പ്രിയങ്ക വഹിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിലെ പ്രഥമ കുടുംബാംഗത്തിന്റെ തീരുമാനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വലിയ പ്രാധാന്യമാണുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി പിടിച്ചടക്കലിനാണ് അഖിലേഷ് യാദവ് മുഖ്യശ്രദ്ധ നല്‍കുന്നത്.

പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി അച്ഛന്‍ മുലായം സിങ് യാദവ് ശക്തമായി രംഗത്തെത്തിയതോടെ അഖിലേഷും വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ പടപ്പുറപ്പാടിലാണ്. 2012ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ടിംപിള്‍ ഭര്‍ത്താവ് അഖിലേഷിനൊപ്പം പാര്‍ട്ടി പരിപാടികള്‍ക്ക് എത്തുമെങ്കിലും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങളിലോ നയങ്ങളിലോ ഇതുവരെ ഇടപെട്ടിരുന്നില്ല. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയതോടെ കൂടുതല്‍ ചുമതലകളിലേക്ക് ഡിംപിള്‍ കടന്നുവരുന്നതിന്റെ സൂചനയാണ് തന്ത്രപ്രധാനമായ സഖ്യചര്‍ച്ചകള്‍ക്ക് അവര്‍ നേതൃത്വം നല്‍കി തുടങ്ങിയത്.

പ്രിയങ്ക ഗാന്ധിയുമായി ടിംപിള്‍ യാദവ് ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് സമാജ്‌വാദി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 38 വയസുകാരിയായ ലോകസഭ എംപി ഡല്‍ഹിയിലെത്തിയാണ് പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. അധികാര വടംവലിയും അഖിലേഷിനെതിരായ നടപടികളുമെല്ലാം സമാജ്‌വാദി പാര്‍ട്ടിയെ കലുഷിതമാക്കിയ സാഹചര്യത്തിലാണ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ടിംപിള്‍ മുന്നിലേക്ക് എത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും