സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ജവാന്റെ ഭാര്യ

വിമെന്‍പോയിന്‍റ് ടീം

അതിര്‍ത്തിയില്‍ കഴിയുന്ന പട്ടാളക്കാര്‍ പട്ടിണിയിലാണെന്നും കിട്ടുന്ന ഭക്ഷണം തന്നെഗുണനിലവാരമില്ലാത്തതാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂറിന്റെ വീഡിയോയ്ക്ക് പിന്നാലെ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്ന ആവശ്യവുമായി ഭാര്യ ഷര്‍മിള ബഹദൂര്‍. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരക്കുകയാണ് തേജ്ബഹദൂറിന്റെ ഭാര്യ ഷര്‍മിള ബഹദൂര്‍. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയാല്‍പ്പോരെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സി.ബി.ഐ അന്വേഷണത്തില്‍ കൂടി മാത്രമേ സത്യം പുറത്തുവരുള്ളൂ. മറ്റുള്ള ഒരു അന്വേഷണത്തേയും തങ്ങള്‍ അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു. 

ജമ്മു കശ്മീരിലെ ബി.എസ്.എഫ് ജവാന്‍മാരുടെ യഥാര്‍ത്ഥ അവസ്ഥ തുറന്നുകാട്ടി ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പ് സഹിച്ച് കാലിവയറോട് കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നുമായിരുന്നു ജവാന്റെ ആരോപണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും