സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിദ്യാബാലന്‍ കാണിച്ചത് മാന്യതയില്ലായ്മ: കമല്‍

വിമെന്‍പോയിന്‍റ് ടീം

എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ പറയുന്ന  ആമി എന്ന ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള നടി വിദ്യാബാലന്റെ തീരുമാനത്തെ വിമര്‍ശനിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. വിദ്യാബാലന്റെ പിന്‍മാറ്റത്തിന് കാരണമെന്തെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും എന്തായാലും തൊഴില്‍പരമായി മാന്യതയില്ലായ്മയും അധാര്‍മ്മികതയുമാണ് വിദ്യ കാണിച്ചതെന്നും കമല്‍ പറഞ്ഞു. 

അണ്‍പ്രഫഷണല്‍ ആന്റ് അണ്‍എത്തിക്കല്‍, ചിത്രീകരണം തുടങ്ങുന്നതിനു മുന്നേയുള്ള പിന്മാറ്റത്തെ മറ്റെന്താണ് പറയുകയെന്നും കമല്‍ ചോദിക്കുന്നു. ചിത്രത്തെക്കുറിച്ച് ഒരു വര്‍ഷമായി വിദ്യയോട് ഞാന്‍ ആശയ വിനിമയം നടത്തിയിരുന്നു. അവരെ മുംബൈയില്‍ പോയി കണ്ടു സംസാരിച്ചു. സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തു. വായിച്ചു കൊടുക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ഗംഭീര സ്‌ക്രിപ്റ്റെന്ന് അവര്‍ പറഞ്ഞു.

ഡിസംബറില്‍ ഒറ്റപ്പാലത്ത് ഷൂട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ഷൂട്ടിന് അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ക്യാരക്ടറാവാന്‍ പറ്റില്ലെന്ന് വിദ്യയുടെ മെസേജ് വന്നു. എന്തെങ്കിലും അഭിപ്രായം വ്യത്യാസം ഉണ്ടെങ്കില്‍ അവര്‍ക്ക് നേരത്തേ പറയാമായിരുന്നു. വിദ്യാ ബാലന്റെ പിന്‍മാറ്റം  ആമി എന്ന സിനിമയെ ബാധിക്കില്ല. സിനിമയുമായി മുന്നോട്ട് പോകും, ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്ന് ഉടന്‍ പറയാനാകില്ല. അനുയോജ്യയായ അഭിനേത്രിയെ കണ്ടെത്തും. നിര്‍മ്മാതാവുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നും കമല്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും