സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിവാഹ ജീവിതത്തിലെ ലൈംഗിക കടമകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് നോട്ടീസ്

വിമെന്‍പോയിന്‍റ് ടീം

ശൈശവ വിവാഹത്തിന് ഇരയായി ഭര്‍തൃപീഡനം സഹിക്കവയ്യാതെ സ്വവസതിയില്‍ തിരിച്ചെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ ജീവിതത്തിലെ  ലൈംഗിക കടമകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നോട്ടീസ്. ഹൈദരാബാദിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് വിവാഹിതയായി ഭര്‍തൃകുടുംബത്തിന്റെ മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങളില്‍ സഹികെട്ട് തിരിച്ചുവന്ന പെണ്‍കുട്ടിക്കാണ് ഭര്‍ത്താവ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്തു ചെയ്യണമെന്നറിയാത്ത പെണ്‍കുട്ടി കുട്ടികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തക്കുന്നവരുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗിക ചുമതലകള്‍ നിര്‍വഹിക്കാത്തതിന്റെ പേരില്‍ നോട്ടീസ് നല്‍കിയ സംഭവത്തെ ഏറെ ഭയാകനം എന്നാണ് ചൈല്‍ഡ് റൈറ്റ്‌സ് പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഫെബ്രുവരിയില്‍ പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വേളയിലായിരുന്നു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചത്. പെണ്‍കുട്ടിയെക്കാള്‍ ഏറെ പ്രായക്കൂടുതലുള്ളയാളുമായായിരുന്നു വിവാഹം. ആന്റി മരണാസന്നയാണെന്നും മരിക്കുന്നതിനു മുമ്പ് മകന്റെ വിവാഹം കഴിഞ്ഞു കാണാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞ് വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. 

പരീക്ഷയെഴുതാന്‍ അനുവദിച്ചാലേ വിവാഹത്തിനു സമ്മതിക്കൂ എന്നായിരുന്നു പെണ്‍കുട്ടിയുടെ നിബന്ധന. പരീക്ഷയ്ക്കുശേഷം അവര്‍ ഭര്‍തൃവീട്ടിലേക്കു പോയി. എന്നാല്‍ അവിടെ നേരിടേണ്ടിവന്നത് ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങളായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്തുവന്നാലും താനിനി ഭര്‍തൃ കുടുംബത്തിലേക്ക് തിരിച്ചുപോകില്ലെന്ന ഉറച്ച നിലപാടിലാണ് പെണ്‍കുട്ടി. ‘ എനിക്കു പഠിക്കണം. സ്വന്തം കാലില്‍ നില്‍ക്കണം.’ പെണ്‍കുട്ടി വ്യക്തമാക്കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും