സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുഖ്യമന്ത്രിയാകാന്‍ എന്നേക്കാള്‍ നല്ലത് അഖിലേഷ് യാദവ്, വഴിമാറാന്‍ സന്തോഷംഃ ഷീല ദീക്ഷിത്

വിമെന്‍പോയിന്‍റ് ടീം

തന്നേക്കാള്‍ മുഖ്യമന്ത്രിയാകാന്‍ മികച്ച വ്യക്തി സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവാണെന്ന് കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിത്. സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നിപ്പും അഖിലേഷിന്റെ കോണ്‍ഗ്രസ് സഖ്യത്തിനായുള്ള ചായ്‌വും വലിയ ചര്‍ച്ചകള്‍ക്ക് കുടപിടിക്കുകയാണെന്നതിന്റെ സൂചനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് 

നേതാവിന്റെ പ്രസ്താവന വ്യക്തമാക്കന്നത്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവും അച്ഛന്‍ മുലായം സിങ് യാദവും പാര്‍ട്ടിക്കുള്ളില്‍ അധികാര വടംവലി നടത്തുന്നതിന് ഇടയിലാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ അഖിലേഷ് പക്ഷം ചരട് വലിക്കുന്നത്.

മുലായവും അഖിലേഷും ഒറ്റയ്‌ക്കൊറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചാല്‍ അഖിലേഷിനെ ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസിന് താല്‍പര്യം. ഇരു കൂട്ടരും തമ്മില്‍ സഖ്യചര്‍ച്ചകള്‍ സജീവമാണെന്നതിന്റെ സൂചനയാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ 30 പതിറ്റാണ്ട് ജൂനിയറായ അഖിലേഷ് യാദവിന് വേണ്ടി വഴിമാറാനും സന്തോഷമാണെന്ന് അവര്‍ പ്രതികരിച്ചു. എന്നാല്‍ ഇത്തരത്തിലൊരു സഖ്യ തീരുമാനമോ ഉടമ്പടിയോ ഉണ്ടാക്കപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയിലെ കലഹത്തില്‍ ശക്തമായത് അഖിലേഷ് പക്ഷമാണ്. മുലായം സിങ് യാദവിനേയും ശിവ്പാല്‍ യാദവിനേയും പാര്‍ട്ടിക്കുള്ളില്‍ കടത്തിവെട്ടാന്‍ അഖിലേഷിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ എംഎല്‍എമാര്‍ അഖിലേഷിന്റെ പക്ഷമായതിനാല്‍ തന്നെ പാര്‍ട്ടി അവകാശത്തിനും ചിഹ്നത്തിനും നിയമസാധുതയുണ്ടെന്നതും മുലായത്തിനെതിരായ പോരില്‍ അഖിലേഷിനെ ശക്തനാക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് യുപിയില്‍ അഖിലേഷിനൊപ്പം ചേര്‍ന്ന് ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.ബിജെപിയും മായാവതിയുടെ ബിഎസ്പിയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ് ബന്ധം തുണയ്ക്കുമെന്ന് യുവമുഖ്യമന്ത്രിയും കരുതുന്നു. പാര്‍ട്ടിയില്‍ ഭിന്നിപ്പ് രണ്ട് പക്ഷമാക്കി മാറ്റും മുമ്പ് തന്നെ അഖിലേഷ് കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നു. മുലായവും ശിവ്പാലുമാണ് എതിര് നിന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും