സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൃണമൂല്‍ എംപിമാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധം അറിയിച്ച് മമത

വിമെന്‍പോയിന്‍റ് ടീം

തൃണമൂല്‍ എംപിമാര്‍ക്കെതിരെയുള്ള സിബിഐ നടപടിയില്‍ പ്രതിഷേധം അറിയിച്ച് മമത ബാനര്‍ജി. അഴിമതി കേസ് ആരോപിച്ച് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ സിബിഐ അറസ്റ്റ് ചെയ്തത് നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് തൃണമൂല്‍ അധ്യക്ഷയുടെ ആക്ഷേപം.

നോട്ട് നിരോധനത്തിന് പിന്നാലെ തൃണമൂല്‍ നിരോധനത്തിനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും മമത ആരോപിച്ചു. ബംഗാളില്‍ നിക്ഷേപകരെ പറ്റിച്ച് കോടികള്‍ തട്ടിച്ച റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ ഇന്ന് തൃണമൂല്‍ എംപി സൂദീപ് ബന്ധോപാധ്യയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 17,000 കോടിയുടെ തട്ടിപ്പ് കേസില്‍ നേരത്തെ തൃണമൂല്‍ എംപി തപസ് പലിനേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
നോട്ട് അസാധുവാക്കലിനെതിരെ ശക്തമായി രംഗത്ത് വന്നതിനാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വേട്ടയാടുന്നതെന്നും കുരുശിലേറ്റുന്നതെന്നും തൃണമൂല്‍ അധ്യക്ഷ ആരോപിച്ചു. പ്രതികാര രാഷ്ട്രീയമാണ് നരേന്ദ്ര മോഡി നടപ്പിലാക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം തവണയും ബംഗാളില്‍ അധികാരം പിടിച്ചെടുത്ത തൃണമൂല്‍ അധ്യക്ഷ നോട്ട് നിരോധനത്തില്‍ മോഡിക്കെതിരെ ശക്തമായ പ്രചരണമാണ് നടത്തുന്നത്. ഇതിന് പിന്നാലെയാണ് റോസ് വാലി തട്ടിപ്പില്‍ അറസ്റ്റുകള്‍ ആരംഭിച്ചതെന്നതാണ് മമതയുടെ ആരോപണത്തിന് പിന്നില്‍.

സുദീപ് ബന്തോപാധ്യയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് തപസ് പലിനെ ആദ്യം അറസ്റ്റ് ചെയ്തത്. അഭിനേതാവായിരുന്ന തപസ് പല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയായി വിജയിച്ചു കയറുകയായിരുന്നു. അഴിമതി കേസില്‍ രണ്ട് എംപിമാരെ സിബിഐ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് മമതയുടെ നീക്കം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും