സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൂവാലന്മാരില്‍ പെണ്‍കുട്ടികളെ രക്ഷിച്ച് ഇന്ത്യന്‍ ഒളിമ്പ്യന്‍ കൃഷ്ണ പൂനിയ

വിമെന്‍പോയിന്‍റ് ടീം

പൂവാലന്മാരില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ രക്ഷിച്ച് ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം ഒളിമ്പ്യന്‍ കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 

റെയില്‍വേ ക്രോസിങ്ങില്‍ തന്റെ കാറില്‍ ട്രെയിന്‍ പോകാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കൃഷ്ണ. ഇതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നുപേര്‍ രണ്ടു പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കാറില്‍ നിന്നിറങ്ങി അവരുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 

കൃഷ്ണയെ കണ്ടതോടെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ കാറില്‍ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് യുവാക്കളെ പൊലീസിനു കൈമാറുകയും ചെയ്തു. വൈകുന്നേരം നാല് മണിയോടൊയിരുന്നു സംഭവം. പെണ്‍കുട്ടികള്‍ കരയുന്നത് കണ്ടാണ് താന്‍ കാറില്‍ നിന്ന് ഇറങ്ങിയതെന്ന് അവര്‍ പറയുന്നു. അശ്ലീല കമന്റുകളുമായി പിന്തുടരുന്ന യുവാക്കള്‍ ഉപദ്രവിക്കുന്നു എന്ന് പെണ്‍കുട്ടികള്‍ തന്നോടു പരാതിപ്പെട്ടു. പരാതി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അവര്‍ വ്യക്തമാക്കി. 50മീറ്ററോളം പിന്തുടര്‍ന്നാണ് ഇവരിലൊരാളെ പിടികൂടിയത്. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടെന്നും കൃഷ്ണ പറയുന്നു. 

പെണ്‍കുട്ടികള്‍ ഉപദ്രവിക്കപ്പെട്ട സ്ഥലത്തിന് തൊട്ടടുത്തുതന്നെ പൊലീസ് സ്റ്റേഷനുണ്ടായിരുന്നു. എന്നാല്‍ രണ്ട് തവണ വിളിച്ചിട്ടാണ് അവര്‍ വന്നതെന്ന് കൃഷ്ണ ആരോപിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലെ പൊലീസ് അനാസ്ഥക്കെതിരെയും പൂനിയ രംഗത്തെത്തി. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദരായി അത് കണ്ട് കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെന്നും അവര്‍ പറഞ്ഞു. 2010ല്‍ ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് പൂനിയ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും