സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒരു വോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല- മമത

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശിലെ സമാജ്്‌വാദി പാര്‍ട്ടിയിലെ തര്‍ക്കം കണ്ട് ബിജെപി മോഹിക്കേണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു വോട്ട് പോലും ബിജെപിക്ക് ലഭിക്കില്ലെന്നും മമത പറഞ്ഞു.

"ആര് ജയിച്ചാലും, അത് എസ്പിയായാലും ബിഎസ്പിയായാലും,ബിജെപിക്ക് ഒരു വോട്ടു പോലും ലഭിക്കാന്‍ പോകുന്നില്ല. മോഡി സര്‍ക്കാര്‍ മായാവതിയെ ഭീഷണിപ്പെടുത്തുന്നു. ആരാണോ അവരുടെ നോട്ട് നിരോധനത്തെ എതിര്‍ക്കുന്നത് അവരെ മുഴുവന്‍ ഭീശണിപ്പെടുത്തുന്നു. നുണപ്രചരണം നിരന്തരം അഴിച്ചു വിടുന്നു. ഗീബല്‍സിയന്‍ സിദ്ധാന്തത്തിലാണ് അവരുടെ വിശ്വാസം.
" -മമത.

കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന് പറഞ്ഞ നരേന്ദ്രമോഡി അതില്‍ പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്നു എന്നത് കൊണ്ട് തങ്ങളെല്ലാവരെയും സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാം എന്ന ധാരണ വേണ്ടെന്നും മമത പറഞ്ഞു. തൃണമൂല്‍ എംപി തപസ് ബാലിനെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിക്കുകയായിരുന്നു മമത.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും