സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അധികാരമേറ്റ് തോഴി ശശികല

വിമെന്‍പോയിന്‍റ് ടീം

ജയലളിതക്ക് ശേഷം അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി തോഴി ശശികല നടരാജന്‍ അധികാരമേറ്റു. എഐഎഡിഎംകെ ആസ്ഥാനത്തെത്തിയാണ് ചിന്നമ്മ ഔദ്യോഗികമായി പാര്‍ട്ടി സാരഥ്യം ഏറ്റെടുത്തത്. രണ്ടര പതിറ്റാണ്ടിലേറെ ജയലളിത വഹിച്ച പദവിയേറ്റെടുക്കവെ 54 വയസുകാരിയായ ശശികല പൊട്ടിക്കരഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അവര്‍ വിതുമ്പി.

"അമ്മയ്ക്ക് പാര്‍ട്ടിയായിരുന്നു ജീവതം, എനിക്ക് അമ്മയാണെന്റെ ജീവിതം...."
ചാര്‍ജ് ഏറ്റെടുക്കും മുമ്പ് എഐഎഡിഎംകെയുടെ അനിഷേധ്യ നേതാക്കളായിരുന്ന എംജിആറിന്റേയും ജയലളിതയുടേയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി ശശികല.

ജയലളിതയുടെ തോഴിയായി മൂന്ന് പതിറ്റാണ്ടോളം ഒപ്പം നടന്ന ശശികല ഡിസംബര്‍ അഞ്ചിന് 'അമ്മ' മരിച്ചതോടെയാണ് പാര്‍ട്ടി തലപ്പത്തേക്ക് എത്തിയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും ഫയല്‍ ചെയ്തിട്ടുണ്ട്. 'അമ്മയുടെ' ആശുപത്രി വാസകാലത്തെ രഹസ്യ നടപടികളില്‍ മദ്രാസ് ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. ദുരൂഹത ആരോപിക്കുന്നവരുടെ വിരളുകളെല്ലാം ശശികലയിലേക്കാണ് നീങ്ങുന്നതെന്നതിനാല്‍ അത്ര സുഖകരമാകില്ല 'ചിന്നമ്മയ്ക്ക്' ഇനിയുള്ള വഴികള്‍.

പാര്‍ട്ടി ആസ്ഥാനത്ത് ജയലളിതയുടേയും ശശികലയുടേയും ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു അണികള്‍ ശശികലയുടെ സ്ഥാനാരോഹണത്തെ വരവേറ്റത്. അണ്ണാഡിഎംകെ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ശശികല ജനറല്‍ സെക്രട്ടറിയായത്. അഞ്ച് വര്‍ഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടയാള്‍ക്ക് മാത്രമേ എഐഎഡിഎംകെ പാര്‍ട്ടിഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാവാന്‍ കഴിയുകയുള്ളു. സാങ്കേതികമായ പ്രശ്‌നം അത്ര വലിയ പ്രശ്‌നമല്ലെന്നാണ് മറ്റ് നേതാക്കളുടെ പക്ഷം.
ജീവിച്ചിരുന്ന കാലത്ത് ശശികലയെ പാര്‍ട്ടിയില്‍ നിന്നും ഗവണ്‍മെന്റില്‍ നിന്നും ജയലളിത മാറ്റിനിര്‍ത്തിയിരുന്നുവെന്നതും പ്രസക്തമാണ്. പക്ഷേ തീരുമാനങ്ങളേയും നയങ്ങളേയും സ്വാധിനീക്കാന്‍ ശശികലയ്ക്ക് അന്നും കഴിയുമായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും