സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഭീം ആപ്പിനെതിരെ മമത

വിമെന്‍പോയിന്‍റ് ടീം

രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ഭീം ആപ്പിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിലൊരു ലോട്ടറി ആപ്പിന് അംബേദ്കറുടെ പേരിട്ടത് പിന്നാക്ക സമുദായങ്ങളെ അപമനിക്കലാണെന്നായിരുന്നു മമതയുടെ വിമര്‍ശനം. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തെ തുടച്ച് നീക്കുമെന്ന് അവകാശപ്പെട്ട മോദിയ്ക്ക് അതിന് കഴിഞ്ഞില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാക്കിയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ആരോപിച്ചു.


അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള കാലാവധി അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധിയും പിന്‍വലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ചിട്ടിത്തട്ടിപ്പ് കേസില്‍ തൃണമൂല്‍ എംപിമാരെ അറസ്റ്റ് ചെയ്തതിനെതിരേയും മമത രൂക്ഷമായി പ്രതികരിച്ചു. രാഷ്ട്രീയ കുടിപ്പക അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് എന്നായിരുന്നു മമതയുടെ പ്രതികരണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും