ഇന്ത്യൻ സാഹചര്യത്തിൽ വിവാഹശേഷം ഭർത്താവിൽ നിന്നുള്ള ലൈംഗികപീഡനത്തെ കുറ്റകൃത്യമായി കാണാനാകില്ലെന്ന് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേക ഗാന്ധി. “ഈ വിഷയത്തെ ആഗോളതലത്തിൽ വിലയിരുത്തുന്നത് പോലെനമ്മുടെ രാജ്യത്ത് നിലപാട് എടുക്കാനാവില്ല. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടുത്തെ വിദ്യാഭ്യാസനിലവാരവും നിരക്ഷരതയും ദാരിദ്ര്യവും കണക്കിലെടുക്കേണ്ടിവരും. ഇവിടെ നിലവിലുള്ള വിവിധസമ്പ്രദായങ്ങളും മൂല്യങ്ങളും മതപരമായ വിശ്വാസങ്ങളും പരിഗണിച്ച് മാത്രമെ ഇതിൽ നിലപാട് എടുക്കാനാകൂ.” വിവാഹത്തെ പവിത്രമായി കാണുന്ന സമൂഹത്തിന്റെ മാനസികാവസ്ഥയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭർത്താവിൽ നിന്നുള്ള ലൈംഗികപീഡനത്തെ ക്രിമിനൽകുറ്റമായി പരിഗണിക്കാൻ നീക്കങ്ങളുണ്ടോ എന്ന ചോദ്യത്തിന്രാജ്യസഭയിൽ രേഖാമൂലം ഉത്തരം നൽകുകയായിരുന്നു അവർ. എന്നാൽ ഇതേ വിഷയത്തിൽ എട്ട് മാസം മുൻപ് മന്ത്രി പ്രകടിപ്പിച്ച അഭിപ്രായം സ്ത്രീകൾക്ക് അനുകൂലമായിട്ടായിരുന്നു. വളരെ ഗൌരവമായി കാണേണ്ടതും അടിയന്തരഇടപെടൽ വേണ്ടതുമായ പ്രശ്നമായാണ് ഭർത്താക്കന്മാരിൽ നിന്നുള്ള ലൈംഗികപീഡനത്തെപ്പറ്റി അന്ന് മനേക ഗാന്ധി അഭിപ്രായപ്പെട്ടത്. “അപരിചിതരായവരിൽ നിന്ന് മാത്രമല്ല, വീടിനുള്ളിലും പലപ്പോഴും സ്ത്രീകൾ സുരക്ഷിതരല്ല. വിവാഹത്തിന് ശേഷം ഭർത്താവിൽ നിന്നുള്ള പീഡനം ഗൌരവകരമായ പ്രശ്നമാണ്.അതിനെ ലൈംഗികാവശ്യം ആയി കാണാനാവില്ല. അധികാരത്തിന്റെയും കീഴടക്കലിന്റെയും പ്രകടനമാണ് ഭർത്താവിൽ നിന്നുള്ള ലൈംഗികപീഡനം” .ഇതായിരുന്നു കഴിഞ്ഞ ജൂണിൽ മന്ത്രിയുടെ പ്രതികരണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമങ്ങൾ കർശനമാക്കുക എന്ന ആവശ്യം ശക്തമാണെങ്കിലും സാമുദായിക, സാമൂഹിക കാരണങ്ങൾ കാട്ടി പലപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കാൻ സർക്കാരിന് കഴിയാറില്ല. ബലാൽസംഗത്തിനെതിരെയുള്ള ഐപിസി സെക്ഷൻ 375 ഉൾപ്പടെയുള്ളവയിൽ ഭേദഗതി വരുത്തി കുറ്റക്കാർക്കെതിരെ അയവില്ലാത്ത സമീപനം സ്വീകരിക്കാൻ അന്താരാഷ്ട്രതലത്തിൽ പോലും സമ്മർദ്ദമുണ്ട്. എങ്കിലും സ്ത്രീവിരുദ്ധമെന്ന് പരക്കെ വിലയിരുത്തപ്പെടുന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ. ഇപ്പോഴത്തെ പരാമർശത്തോടെ കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട് എടുക്കുകയാണ് വനിതാശിശുക്ഷേമമന്ത്രി മനേക ഗാ